ആദ്യം നട്ട തെങ്ങ് കുലച്ചു, കാണാൻ മുഖ്യമന്ത്രി എത്തി:
ആദ്യതവണ മുഖ്യമന്ത്രിയായി ചുമതലയേറ്റപ്പോൾ സെക്രട്ടറിയേറ്റ് വളപ്പിൽ നട്ട തെങ്ങ് നിറഞ്ഞ കായ്‌ഫലത്തോടെ നിൽക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയൻ കാണാനെത്തി. കാസർഗോഡ് പിലിക്കോട് കാർഷിക ഗവേഷണ കേന്ദ്രത്തിൽ വികസിപ്പിച്ച "കേരശ്രീ" ഇനത്തിൽപ്പെട്ട തെങ്ങാണ് ഇപ്പോൾ പതിനെട്ട് കുല തേങ്ങയുടെ നിറവോടെ നിൽക്കുന്നത്.
2016 സെപ്തംബർ എട്ടിനാണ്, പിലിക്കോട് ഉത്തര മേഖല കാർഷിക ഗവേഷണ കേന്ദ്രത്തിന്റെ സ്ഥാപക ശതാബ്ദിയോടനുബന്ധിച്ച്, മുഖ്യമന്ത്രി പിണറായി വിജയൻ തെങ്ങിൻ തൈ നട്ടത്.
സെക്രട്ടേറിയറ്റ് ഗാർഡൻ സൂപ്പർവൈസർ സുരേഷ്കുമാറിന്റെ നേതൃത്വത്തിലാണ് മരങ്ങളും കൃഷിയും പരിപാലിക്കുന്നത്. പരിപാലിക്കുന്നവരെ അഭിനന്ദിച്ചാണ് മുഖ്യമന്ത്രി മടങ്ങിയത്.