ഭരണഭാഷ വാരാഘോഷത്തിന്റെ ഭാഗമായി പട്ടാമ്പി ഗവേഷണ കേന്ദ്രത്തിൽ നവംബർ മാസം ഒന്നാം തീയ്യതി രാവിലെ 11.00 മണിക്ക് ഓഫീസ് തലവന്റെ നേതൃത്വത്തിൽ എല്ലാ ജീവനക്കാരും ഭരണഭാഷാ പ്രതിജ്ഞ ചൊല്ലി. ഓഫീസിനു മുന്നിൽ "രണഭാഷ - മാതൃഭാഷ, മലയാളദിനാഘോഷം 2019 നവംബർ 1, ഭരണഭാഷ വാരാഘോഷം 2019 നവംബർ 1 മുതൽ 7 വരെ" എന്നെഴുതി ബാനർ പ്രദർശിപ്പിച്ചു.
ഔദ്യോഗിക ഭാഷ സംബന്ധിച്ച് ഭരണരംഗത്ത് ഉപയോഗിക്കുന്ന 5 ഇംഗ്ലീഷ് പദങ്ങളുടെയും, കൃഷിയുമായി ബന്ധപ്പെട്ട 5 ഇംഗ്ലീഷ് പദങ്ങളുടെയും പദാനുപദ തർജ്ജമ നോട്ടീസ് ബോർഡിൽ പ്രദർശിപ്പിച്ചു. 07-11-2019 -ന് ഉച്ചക്ക് 3 മണിക്ക് ഭാഷാ പോഷണത്തെയും, ഭരണഭാഷ മാറ്റത്തേയും കുറിച്ച് ഭാഷാ പണ്ഡിതനും അദ്ധ്യാപകനുമായ ഡോ. സി.പി. ചിത്രഭാനു അവർകളുടെ പ്രഭാഷണവും സംഘടിപ്പിച്ചു.