Announcement Issued by | Kerala Agricultural University |
---|---|
Date of Notification | Wednesday, November 1, 2023 |
Content | രാജ്യത്തെ ആദ്യ സമ്പൂർണ്ണ ഹരിതോർജ്ജ സർവകലാശാലയായി കേരള കാർഷിക സർവകലാശാല മാറുന്നു: കേരള കാർഷിക സർവകലാശാലയും അനർട്ടും ധാരണാപത്രം കൈമാറി കേരള പിറവി ദിനമായ നവംബർ 1 ന് ഇതിനോടനുബന്ധിച്ചുള്ള ധാരണാപത്രത്തിൽ കേരള കാർഷിക സർവകലാശാല രജിസ്ട്രാർ.ഡോ.എ.സക്കീർ ഹുസൈനും അനർട്ട് സി.ഇ.ഓ.ശ്രീ.നരേന്ദ്രനാഥ് വെളൂരി ഐ. എഫ്.എസ് ഉം ഒപ്പു വെച്ചു. തദവസരത്തിൽ ഈ രാജ്യത്തെ ആദ്യ സമ്പൂർണ്ണ ഹരിത ഊർജ്ജ ക്യാമ്പസായി കേരള കാർഷിക സർവ്വകലാശാലയെ മാറ്റുന്ന ഗ്രീൻ പദ്ധതിയുടെ ധാരണാപത്രം കൈമാറൽ 2023 നവംബർ 1 ന് ബഹു. കൃഷി വകുപ്പ് മന്ത്രി ശ്രീ. പി. പ്രസാദ്, ബഹു. റവന്യു-ഭവന നിർമ്മാണ വകുപ്പ് മന്ത്രി ശ്രീ. അഡ്വ.കെ.രാജൻ, ബഹു. വൈദ്യുത മന്ത്രി ശ്രീ. കെ. കൃഷ്ണൻകുട്ടി എന്നിവരുടെ സാന്നിധ്യത്തിൽ നിർവ്വഹിച്ചു. ബഹു.കൃഷി വകുപ്പ് മന്ത്രിയുടെ ചേമ്പറിൽ നടന്ന ചടങ്ങിൽ കേരള കാർഷിക സർവകലാശാല വിജ്ഞാന വ്യാപന വിഭാഗം മേധാവി ഡോ.ജേക്കബ് ജോൺ, ഫാക്കൽറ്റി ഡീനുമാരായ ഡോ. റോയ് സ്റ്റീഫൻ, ഡോ. ജയൻ.പി.ആർ, ഡോ.അനി എസ്.ദാസ് തുടങ്ങിയവർ പങ്കെടുത്തു. ഊർജ്ജരംഗത്തെ വരാനിരിക്കുന്ന വെല്ലുവിളികളെ നേരിടാനും കാർഷിക മേഖലയെ കേരളത്തിന്റെ സാമ്പത്തിക വളർച്ചയുടെ ചാലകശക്തിയാക്കി മാറ്റാനും കേരള അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റി (കെ.എ.യു.) സജ്ജമാണ്. ഇതിന്റെ ഭാഗമായി പുനരുപയോഗിക്കാവുന്ന ഊർജ്ജ വിനിയോഗ സാങ്കേതികവിദ്യകളിൽ സുപ്രധാനമായതും ഇന്ന് സാർവ്വത്രികമായി കൊണ്ടിരിക്കുന്ന “സോളാർ ഫോട്ടോവോൾട്ടായിക്സ്” സാങ്കേതികവിദ്യ ഉപയോഗപ്പെടുത്താൻ കേരള കാർഷിക സർവകലാശാല തീരുമാനിച്ചിരിക്കുന്നു. സർവകലാശാലയുടെ വൈദ്യുത ഉപയോഗത്തിനുള്ള ഉയർന്ന ചിലവ് ഗണ്യമായി കുറക്കുന്നതിനും, ആ തുക കാർഷിക മേഖലയിലെ ഗവേഷണ പദ്ധതികൾക്കായി ഉപയോഗിക്കാനും സാധിക്കും. ഈ പദ്ധതിയിൽ വാർഷിക വൈദ്യുത ഉത്പാദനം ഏകദേശം 7.68 ലക്ഷം യൂണിറ്റ് ലഭിക്കുന്നതിലൂടെ തത്തുല്യമായ പരമ്പരാഗതോർജ്ജോൽപാദനവും പരിസ്ഥിതിമലിനീകരണവും കുറയ്ക്കാനാകും. സംസ്ഥാനത്തിന്റെ ആകെയുള്ള വൈദ്യുതോത്പാദനത്തിനുള്ള ചിലവ് കുറക്കുന്നതിനും ഈ വൈദ്യുതി മറ്റു അടിസ്ഥാന ആവശ്യങ്ങൾക്ക് |
![](https://rarsvni.kau.in/sites/default/files/page-images/whatsapp_image_2023-11-01_at_11.24.29_am.jpeg)