കേരള കാർഷിക സർവ്വകലാശാലയുടെ "ഫാം ബിസിനസ്സ് സ്കൂൾ"
കാർഷിക മേഖലയിലെ സംരംഭകർക്ക് ദിശാബോധം നൽകുന്നതിനും ആസൂത്രണം, നിർവ്വഹണം, വിപണനം, എന്നിങ്ങനെ സംരംഭകത്വത്തിന്റെ പ്രാഥമിക പാഠങ്ങൾ സ്വായത്തമാക്കുന്നതിനുള്ള പാഠശാല - ഫാം ബിസിനസ്സ് സ്കൂൾ (അഞ്ചാമത്തെ ബാച്ച്) - വിജ്ഞാനവ്യാപന ഡയറക്ടറേറ്റിന്റെ കീഴിലുള്ള സെൻട്രൽ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യുട്ടിന്റെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്നു.
പുതിയ സാങ്കേതിക വിദ്യകളും ആധുനിക ബിസിനസ്സ് മാനേജ്മന്റ് സങ്കേതങ്ങളും ഉപയോഗിച്ചു ലാഭകരമായ രീതിയിൽ കാർഷികാധിഷ്ഠിത ചെറുകിട സംരംഭങ്ങൾ നടത്താൻ കഴിയുന്ന സംരംഭകരെ വളർത്തിയെടുക്കുകയെന്നതാണ് ഇതിന്റെ ലക്ഷ്യം. ഏഴുദിവസത്തെ പരിശീലനപരിപാടിയായിട്ടാണ് ഫാം ബിസിനസ്സ് സ്കൂൾ നടത്തുക. ഓരോ ബാച്ചിലും 20 സംരംഭകർക്കാണ് പരിശീലനം നൽകുന്നത്.
ഫാം ബിസിനസ്സ് സ്കൂളിന്റെ അഞ്ചാമത്തെ ബാച്ച് 2023 ഫെബ്രുവരി 2 മുതല്‍ ആരംഭിക്കുന്നതാണ്.
കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത : ഹയർസെക്കണ്ടറി.
അപേക്ഷ ഫീസ് : 5000/- രൂപ.
അപേക്ഷ നൽകേണ്ട അവസാന തിയതി: 27 ജനുവരി 2023
താഴെ കൊടുത്തിരിക്കുന്ന ലിങ്കിലൂടെ ഏവര്‍ക്കും പരിശീലന പരിപാടിയില്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.
രജിസ്ട്രേഷൻ ലിങ്ക് : https://forms.gle/PfUXNoX3Txkuf9MN8
ഇ-മെയിൽ: cti@kau.in
ഫോൺ: 0487-2371104