ഭാഷ തിരഞ്ഞെടുക്കുക: മലയാളം | ENGLISH

  • Black/White
  • White/Black
  • Yellow/Blue
  • Standard

Current Style: Standard

Error message

The page style have not been saved, because your browser do not accept cookies.

കാർഷിക വികസന കർഷകക്ഷേമ വകുപ്പ് മന്ത്രിയും, കേരള കാർഷിക സർവകലാശാലയുടെ പ്രൊ-ചാൻസലറും ആയ ശ്രീ.പി.പ്രസാദ് പടന്നക്കാട് കാർഷിക കോളേജ് സന്ദർശിച്ചു .

കാർഷിക വികസന കർഷകക്ഷേമ വകുപ്പ് മന്ത്രിയും, കേരള കാർഷിക സർവകലാശാലയുടെ പ്രൊ-ചാൻസലറും ആയ ശ്രീ.പി.പ്രസാദ് പടന്നക്കാട് കാർഷിക കോളേജ് സന്ദർശിച്ചു . ഒപ്പം തന്നെ   വിദ്യാർത്ഥികളുമായി സംവദിക്കുകയും ഉണ്ടായി.  04/12/2021   ശനിയാഴ്ച വൈകുന്നേരം കോളേജ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ വിദ്യാർത്ഥികളെ അഭിസംബോധന ചെയ്ത മന്ത്രി കാർഷികമേഖലയിൽ കാലാവസ്ഥ മാറ്റവും, ആഗോളതാപനവും ഉയർത്തുന്ന വെല്ലുവിളികൾ അതിജീവിക്കാനുള്ള ഗവേഷണത്തിൽ വരും കാലങ്ങളിൽ കൂടുതൽ പ്രാധാന്യം നൽകണമെന്ന് അഭിപ്രായപ്പെട്ടു .ഉയർന്ന ഉല്പാദനക്ഷമതയുള്ളതും , കാലാവസ്ഥാ മാറ്റവും അതിജീവിക്കാനാവുന്ന പുതിയ ഇനങ്ങൾ കാർഷിക സർവകലാശാല പുറത്തിറക്കാൻ പ്രത്യേക ശ്രദ്ധ ചെലുത്തണമെന്ന് മന്ത്രി പറഞ്ഞു. ഒപ്പം തന്നെ കർഷകർക്ക് കൈത്താങ്ങാകുന്ന പ്രവർത്തികളിൽ വിദ്യാർത്ഥികൾ മുഴുകണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. കർഷകരുടെ കൃഷിയിടം സന്ദർശിക്കാൻ വിദ്യാർഥികൾ സമയം കണ്ടെത്തണമെന്നും , കർഷകരുടെ പ്രശ്നങ്ങൾ പഠിക്കാൻ ശ്രമിക്കണമെന്നും മന്ത്രി നിർദ്ദേശിക്കുകയും , എന്നാൽ മാത്രമേ കർഷകർക്ക് ഉപയോഗപ്രദമായ പദ്ധതികൾ ആസൂത്രണം ചെയ്യാനും സാധിക്കുകയുള്ളു എന്നതുകൂടി മന്ത്രി ഓർമ്മിപ്പിക്കുക ഉണ്ടായി. പ്രസ്തുത ചടങ്ങിന് കാഞ്ഞങ്ങാട് MLA  ശ്രീ. ഇ.ചന്ദ്രശേഖരൻ അദ്ധ്യക്ഷത വഹിക്കുകയും , കാർഷിക കോളേജ് ഡീൻ ഡോ.മിനി.പി.കെ. സ്വാഗതം ആശംസിക്കുകയും ചെയ്തു. നാളികേര മിഷൻ ഡയറക്ടർ ഡോ.സുജാത .ആർ , പി.ടി.എ. പ്രസിഡൻ്റ്   ശ്രീ.ശ്രീധരൻ.കെ , വിദ്യാർത്ഥി പ്രധിനിധി അഭിഷേക്.എസ്  എന്നിവർ പങ്കെടുത്തു. ചടങ്ങിന് ശേഷം ഡോ.കെ.എം.ശ്രീകുമാർ കോളേജ് സ്ഥാപിച്ചത് മുതൽ ഉള്ള നേട്ടങ്ങളും ഗവേഷണ ഫലവും മന്ത്രിയോട് വിശദീകരിക്കുകയുണ്ടായി.

 

 

 

Institution: 
College of Agriculture, Padannakkad

Switch Language

Translations

English Arabic French German Hindi Italian Russian Spanish

Address

Kerala Agricultural University
KAU Main Campus
KAU P.O., Vellanikkara
Thrissur Kerala 680656
:+91-487-2438011
:+91-487-2438050
:+91-487-2370019