Announcement Issued by | Krishi Vigyan Kendra, Thrissur |
---|---|
Date of Notification | Wednesday, June 9, 2021 |
Content | തൃശ്ശൂർ,കൃഷി വിജ്ഞാന കേന്ദ്രത്തിൽ 2021 ജൂൺ 2 നു മൾട്ടി ഡിസിപ്ലിനറി ഡയഗ്നോസ്റ്റിക് ഓൺലൈൻ മീറ്റിംഗ് സംഘടിപ്പിക്കുകയുണ്ടായി. വിവിധ പഞ്ചായത്തുകളിൽ നിന്നുള്ള ആഫ്രിക്കൻ ഒച്ചുകളുടെയും, ചൊറിയൻ പുഴുക്കളുടെയും, പുള്ളി പുൽച്ചാടിയുടെയും ആക്രമണത്തിനെ പ്രതിരോധിക്കുവാനുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ അവലംബിക്കുന്നതിനായാണ് ഈ ഓൺലൈൻ സംവാദം സംഘടിപ്പിച്ചത്. കേരള കാർഷിക സർവ്വകലാശാല ശാസ്ത്രജ്ഞരായ ഡോ. ഹസീന ഭാസ്കർ., ഡോ. ഗവാസ് രാഗേഷ്., ഡോ. ബെറിൻ പത്രോസ്. ഡോ. ദീപ്തി കെ.ബി., ഡോ. ദീപ ജെയിംസ് തുടങ്ങിയവരും, പ്രശ്നങ്ങൾ നേരിടുന്ന ബ്ലോക്കുകളിലെ കൃഷി വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുക്കുകയുണ്ടായി. മേല്പറഞ്ഞ പ്രശ്നങ്ങൾക്കുള്ള പരിഹാര മാർഗ്ഗങ്ങൾ സർവ്വകലാശാല ശാസ്ത്രജ്ഞർ നിർദ്ദേശിക്കുകയും ചെയ്തു. 3. ആഫ്രിക്കൻ ഒച്ചിനെതിരെയുള്ള നിയന്ത്രണ മാർഗ്ഗങ്ങൾ ജനപങ്കാളിത്തത്തോടെ കൂട്ടമായി ചെയ്യേണ്ട നിയന്ത്രണ രീതികളാണ് ഇതിനെതിരെ അവംലബിക്കേണ്ടത് . ഒച്ചിന് 5 മുതൽ 8 വർഷം വരെ ജീവിത ദൈർഘ്യമുള്ളതിനാൽ വീണ്ടും ഉണ്ടാകാവുന്ന ഒച്ചിന്റെ ആക്രമണം തടയുന്നതിനായി ഒരു ബോധവത്കരണ ക്യാമ്പയിൻ വാർഡ് അടിസ്ഥാനത്തിലോ, പഞ്ചായത്തുകളിലോ വെയ്ക്കേണ്ടതാണ്. എന്നിട്ട് മാസത്തിൽ ഒന്നോ രണ്ടോ ദിവസം വൈകുന്നേരം ആറര മുതൽ എട്ടു മണി വരെ കഴിയുന്നത്ര ഒച്ചുകളെ ശേഖരിക്കേണ്ടതാണ്. ഇതിനു വേണ്ടി കാബേജ്, കോളിഫ്ലവർ, പപ്പായ ഇവയിൽ ഏതെങ്കിലും ഒന്നിന്റെ ഇലകൾ നനഞ്ഞ ചണച്ചാക്കുകളിൽ ഇട്ട് വീടിനു ചുറ്റും വെയ്ക്കുന്നത് വഴി അവയെ ആകർഷിക്കുവാൻ സാധിക്കും. എന്നിട്ടു ഇവയെ ശേഖരിച്ചു 10 മുതൽ 20 ശതമാനം വരെ ഉപ്പു വെള്ളത്തിലിട്ടു ( 200 ഗ്രാം ഉപ്പ് 1 ലിറ്റർ വെള്ളത്തിൽ കലക്കിയത്) നശിപ്പിക്കുക. |
Documents |
കർഷകരുടെ അറിവിലേയ്ക്കായ്
KAU Main Websites
Address
Kerala Agricultural University
KAU Main Campus
KAU P.O., Vellanikkara
Thrissur Kerala 680656
:+91-487-2438011
:+91-487-2438050
:+91-487-2438050
:+91-487-2370019