മണ്ണുത്തി സെൻട്രൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട്-2023 ലെ ഭരണഭാഷാ വാരാഘോഷം
2023-ലെ ഭരണഭാഷാ വാരാഘോഷം മണ്ണുത്തി സെൻട്രൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് സമുചിതമായി ആഘോഷിച്ചു.
നവംബർ ഒന്ന് മുതൽ ഭരണതലത്തിലുള്ള ആംഗലേയ പദങ്ങളുടെ മലയാളം വാക്കുകൾ എല്ലാവരുടെയും അറിവിലേക്കായി എഴുതി പ്രദർശിപ്പിച്ചിരുന്നു.
കൂടാതെ ഭാഷാസംബന്ധമായ മത്സരങ്ങൾ - പ്രശ്നോത്തരി, കവിത/മിനിക്കഥ മത്സരം, തർജമ- കാവ്യസദസ്സ് എന്നിവയും എല്ലാവരെയും ഉൾപ്പെടുത്തി സംഘടിപ്പിച്ചു. തർജമ വിഭാഗത്തിൽ ശ്രീമതി നിരഞ്ജന എസ്, കവിതാലാപനത്തിൽ ശ്രീമതി, റോണിയ ആന്റണി, ശ്രീമതി സിനി എസ്, പ്രശ്നോത്തരിയിൽ ശ്രീ വിപിൻ കെ ജെ എന്നിവർ ഒന്നാം സ്ഥാനം കരസ്ഥമാക്കി. വിജയികൾക്ക് ഡോ.ഹെലൻ എസ്, സെൻട്രൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് മേധാവി, സമ്മാനദാനംനിർവഹിച്ചു.
വിജ്ഞാന വ്യാപന ഡയറക്ടറേറ്റ് നടത്തിയ ഭാഷാമത്സരങ്ങളിലും കേന്ദ്ര ഗ്രന്ഥശാല നടത്തിയ ഉപന്യാസ മത്സരങ്ങളിലും സെൻട്രൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് ഉദ്യോഗസ്ഥരുടെ സജീവ പങ്കാളിത്തം ഉണ്ടായിരുന്നു.



