Select Language: ENGLISH | മലയാളം

  • Black/White
  • White/Black
  • Yellow/Blue
  • Standard

Current Style: Standard

ഭരണ സജ്ജീകരണം

  • കേരള കാർഷിക സർവ്വകലാശാല കേരളത്തിലെ പൊതു ധനസഹായമുള്ള ഒരു സ്വയംഭരണാധികാര സ്ഥാപനമാണ്
  • സർവ്വകലാശാലയുടെ ചാൻസലർ കേരള സംസ്ഥാന ഗവർണറും പ്രോ-ചാൻസലർ കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് മന്ത്രിയുമാണ്.
  • സർവ്വകലാശാലയുടെ പരമോന്നത അധികാര സ്ഥാനം പൊതുസഭയും മുഖ്യ ഭരണ നിര്‍വ്വഹണ സംവിധാനം നിര്‍വ്വാഹകസമിതിയുമാണ്.
  • അക്കാദമിക് കൗൺസിൽ, അദ്ധ്യയന വിഭാഗങ്ങളുടെ ബോർഡ് ഓഫ് സ്റ്റഡീസ്, നാലംഗ ധനകാര്യ സമിതി എന്നിവയാണ് ചട്ടത്തില്‍ വ്യവസ്ഥാപനം ചെയ്തിട്ടുള്ള മറ്റ് അധികാര സംവിധാനങ്ങൾ.   
  • സർവ്വകലാശാലയുടെ മുഖ്യ ഭരണനിര്‍വ്വാഹകനും അക്കാഡമിക് ഓഫീസറുമായ വൈസ്-ചാൻസിലറെ രജിസ്ട്രാർ, കംപ്ട്രോളർ, അദ്ധ്യയനവിഭാഗങ്ങളുടെ ഡീൻമാർ, ഗവേഷണഡയറക്ടർ, വിജ്ഞാന വ്യാപന ഡയറക്ടർ, ഡയറക്ടർ ഓഫ് ഫിസിക്കൽ പ്ലാന്റ്, ഡയറക്ടർ ഓഫ് സ്റ്റുഡന്റ്‌സ് വെൽ‌ഫെയർ, ലൈബ്രേറിയൻ തുടങ്ങിയവര്‍ ഔദ്യോഗിക ഉത്തരവാദിത്വങ്ങളിൽ സഹായിക്കുന്നു. പൊതുസഭ, നിർവ്വാഹക സമിതി, അക്കാദമിക് കൗൺസിൽ എന്നിവയുടെ ഔദ്യോഗിക അദ്ധ്യക്ഷൻ കൂടിയാണ് വൈസ്-ചാൻസലർ.
  • പൊതു ഭരണാധികാര നിയന്ത്രണം രജിസ്ട്രാറിൽ നിക്ഷിപ്തമാണ്.
  • ധനകാര്യ ബജറ്റ്, അക്കൗണ്ടുകളുടെ പത്രികകൾ, ഓഡിറ്റ് എന്നിവയുടെ ഉത്തരവാദിത്തം  കംപ്ട്രോളർക്കാണ്.
  • സർവ്വകലാശാലയിലെ ഗവേഷണ പ്രവർത്തനങ്ങളുടെ ദിശാനിർണ്ണയം, ഭരണം ഏകോപനം തുടങ്ങിയവയുടെ ഉത്തരവാദിത്വം ഗവേഷണ വിഭാഗം മേധാവിയില്‍ നിക്ഷിപ്തമാണ്.
  • വിജ്ഞ്യാന വ്യാപന വിദ്യാഭ്യാസവും പൊതുജന സമ്പർക്ക പരിപാടികളും വിജ്ഞാന വ്യാപന വിഭാഗം മേധാവിയുടെ ഉത്തരവാദിത്തമാണ്‌.
  • വിവിധ കോളേജുകളിലെ അധ്യാപനത്തിൻറെയും പാഠ്യനിർദ്ദേശങ്ങളുടെയും  ചുമതലഅതത് കോളേജുകളുടെ ഡീനിനാണ്.
  • സർവ്വകലാശാലയ്ക്ക് കീഴിലുള്ള വിവിധ കോളേജുകളിലെ വിദ്യാർത്ഥികളുടെ ക്ഷേമ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത് വിദ്യാർത്ഥി ക്ഷേമ വിഭാഗം മേധാവിയാണ്.
  • കെട്ടിടങ്ങളുടേയും റോഡുകളുടേയും നിര്‍മ്മാണം പരിപാലനം വാഹനങ്ങൾ യന്ത്രങ്ങൾ എന്നിവയുടെ പരിപാലനം തുടങ്ങിയവയുടെ ചുമതല ഫിസിക്കൽ പ്ലാന്റ് ഡയറക്ടർക്കാണ്. 

 

ഭാഷ തിരഞ്ഞെടുക്കുക

മേല്‍വിലാസം

കേരള കാര്‍ഷിക സര്‍വകലാശാല
കെ.എ.യു. മുഖ്യ കാമ്പസ്
കെ.എ.യു. (പി.ഓ.), വെള്ളാനിക്കര
തൃശൂര്‍ 680656
:+91-487-2438011
:+91-487-2370019